ഒന്നാം സമ്മാനത്തിന് അർഹമായ പാർവർണയുടെ ചിത്രം

എം.എൽ.​എയുടെ പരിസ്​ഥിതി ദിന ഫോ​ട്ടോ മത്സരത്തിൽ പ​ങ്കെടുത്തത്​ 7000​ കുട്ടികൾ; ഒന്നാമതെത്തിയത്​ മൂന്നാം ക്ലാസുകാരി

 കയ്പമംഗലം: ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൻ വേറിട്ട ഒരു മത്സരം നടത്തി. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വീട്ടുവളപ്പിൽ തൈ നടുന്ന ഫോട്ടോ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. മണ്ഡലത്തിലെ വിദ്യാർഥികൾക്ക് തൈ നടുന്ന ഫോട്ടോകൾ കമന്‍റായി ഇടാമെന്നും ഏറ്റവും നല്ല ചിത്രത്തിന് സമ്മാനം നൽകുമെന്നുമായിരുന്നു പ്രഖ്യാപനം.

എം.എൽ.എയെ ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് കുട്ടികൾ പ്രതികരിച്ചത്. 7000 ത്തോളം ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് കമന്‍റായി നിറഞ്ഞു! ഏതായാലും വാക്കു പാലിക്കാൻ തന്നെ എം.എൽ.എ തീരുമാനിച്ചു.

ഫോട്ടോഗ്രഫി-ചിത്ര രചനാ രംഗത്ത് പ്രവർത്തിക്കുന്ന നാലു വിധികർത്താക്കളെ ചിത്രങ്ങൾ പരിശോധിക്കാൻ നിശ്ചയിച്ചു. അവർ ദിവസങ്ങളോളം ഇരുന്ന് ചിത്രങ്ങൾ വിശകലനം ചെയ്തു. അതിൽ ഏറ്റവും മികച്ച 24 ചിത്രങ്ങൾ പ്രോത്സാഹന സമ്മാനത്തിനും ഒന്ന് ഒന്നാം സമ്മാനത്തിനും അർഹമായി.

പനങ്ങാട് സെന്‍റ്​ ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ പാർവർണയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്നും മികച്ച പ്രതികരണം പ്രതീക്ഷ നൽകുന്നുവെന്നും എം.എൽ.എ പറഞ്ഞു. ഈ മാസം 27 ന് വൈകിട്ട് അഞ്ചിന് പുന്നക്കബസാർ റാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ മന്ത്രി കെ. രാജൻ അവാർഡ് വിതരണം ചെയ്യും. 

Tags:    
News Summary - 7000 childrens paricipated in ET Taison MLA's environment day photo contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT