കയ്പമംഗലം: മതിലകം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച കൂളിമുട്ടം ആലിന് കിഴക്ക് ചേന്ദമംഗലത്ത് റാഹില തൗഫീഖിെൻറ വീടിനരികിൽ ഗുണ്ട് പൊട്ടിക്കുകയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സി.പി.എം സംഘത്തിനെതിരെ മതിലകം പൊലീസ് കേസെടുത്തു.
അക്രമാസക്തരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പരാതിപ്പെട്ടതിനെ തുടർന്ന് വീണ്ടും സംഘം ചേർന്നെത്തി അസഭ്യം പറയുകയും ചെയ്തു. വനിതാ സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയതിെൻറ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറി.
മതിലകം പൊലീസ് സി.ഐ. അനന്ത കൃഷ്ണൻ, സബ് ഇൻസ്പെക്ടർ സൂരജ് എന്നിവർ സ്ഥലത്തെത്തി മൊഴിയെടുത്തു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക പ്രവർത്തകരായ ഷാഫി, റമീസ്, ഫൈസൽ, ഷാജി, റാഫി, ഷാമിൽ, സലാം എന്നിവർക്കെതിരെയാണ് കേസ്.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മതിലകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.