കയ്പമംഗലം: പട്ടികജാതി കുടുംബത്തെ വീടുകയറി മർദിച്ച കേസില്‍ സഹാദരന്മാരായ രണ്ടുപേരെ കയ്പമംഗലം പൊലീസ് അറസ്റ് ചെയ്തു. കയ്പമംഗലം ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളിനിവാസികളായ തട്ടേക്കാട്ട് വീട്ടില്‍ ഷിതിന് (അപ്പു -28), സഹോദരന് ഷിജിന് (വാവാച്ചി -31) എന്നിവരാണ് പിടിയിലായത്.
ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുകിടന്നിരുന്നത് വാര്‍ഡ് അംഗത്തെ അറിയിച്ചതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയായ കരിങ്ങാട്ട് വീട്ടില്‍ സുരേഷ്, സുരേഷിെൻറ മകള്‍ ജിഷ്ണ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
പട്ടികജാതി, പട്ടികവർഗ സംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി യു. പ്രേമെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.