കയ്പമംഗലം: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വില്പന നടത്തിയതായി പരാതി. സംഭവത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഇറച്ചിക്കട പൂട്ടിച്ചു. കടയുടമ ചളിങ്ങാട് സ്വദേശി ഷാജി എന്നയാൾ ഒളിവിലാണ്.
വെള്ളിയാഴ്ച തൃശൂർ തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് കഴുത്തിൽ കയർ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെയാണ് ഷാജി പള്ളിവളവിൽ വിറ്റതായി പറയുന്നത്. പരാതിയെ തുടർന്ന് കയ്പമംഗലം പൊലീസും, ആരോഗ്യ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
ബാക്കി വന്ന ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചിക്കട പൊലീസ് അടച്ചു പൂട്ടി. ഇറച്ചി ലാബിലയച്ച് പരിശോധന നടത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഷാജി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.