ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ പൊലീസ് മർദിച്ചതായി പരാതി

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി​യെ പൊ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി വി.​എ. റെ​ജി​നെ​യാ​ണ് മ​ർ​ദി​ച്ച​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ സു​രേ​ന്ദ്ര​ൻ അ​കാ​ര​ണ​മാ​യി ബ​ല​പ്ര​യോ​ഗം ന​ട​ത്തി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തി​നി​ടെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. സി.​പി.​എം ചെ​ന്ത്രാ​പ്പി​ന്നി ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ​നി​ന്നാ​ന്ന് റെ​ജി​നെ പൊ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ന​ട​ന്ന അ​ടി​പി​ടി​ക്കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ റെ​ജി​ ൻ ഇ​ട​പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഇ​യാ​ളെ വ​ല​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം, ര​ണ്ടാ​ഴ്ച മു​മ്പ് ന​ട​ന്ന അ​ടി​പി​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും​ എ.​എ​സ്.​ഐ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT