ജ​ന​റേ​റ്റ​റും വൈ​ദ്യു​തി സാ​മ​ഗ്രി​ക​ളും ചാ​മ്പ​ലാ​യ നി​ല​യി​ൽ

ബയോഫ്ലോക് മീൻ വളർത്തൽ കേന്ദ്രത്തിൽ തീപിടിത്തം

കയ്പമംഗലം: ബയോഫ്ലോക് മീൻ വളർത്തൽ കേന്ദ്രത്തിൽ തീപിടിത്തം. ജനറേറ്ററും വൈദ്യുതി സാമഗ്രികളും കത്തിനശിച്ചു. കാളമുറി വെസ്റ്റ് റോഡ് തൂമുങ്ങൽ പാലത്തിനു സമീപം പുതിയവീട്ടിൽ ജമാൽ മുഹമ്മദിന്റെ ഹെവൻസ് അക്വാ ഫിഷ് ഫാമിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

തീ ആളിക്കത്തുന്നതുകണ്ട് സമീപവാസികൾ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം കണ്ടതെന്ന് ജമാൽ മുഹമ്മദ് പറഞ്ഞു. ഉടൻ വെള്ളമൊഴിച്ച് തീകെടുത്തി. അപ്പോഴേക്കും ജനറേറ്ററും ഇലക്ട്രിക് സ്വിച്ച് ബോർഡും ഉൾപ്പെടെ മോട്ടോർ ഷെഡ് നശിച്ചിരുന്നു. ജനറേറ്ററിൽനിന്നുണ്ടായ തീപിടിത്തം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ബയോഫ്ലോക് ടാങ്കിലേക്ക് തീ പടരുംമുമ്പ് കെടുത്താനായത് വൻ നഷ്ടം ഒഴിവാക്കി. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.

Tags:    
News Summary - Fire breaks out at Biofloc fish farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT