പെ​രി​ഞ്ഞ​ന​ത്ത് മ​ണി​മു​ല്ല പൂ​ത്ത​പ്പോ​ൾ

കണ്ണും മനസ്സും കവർന്ന് മണിമുല്ല പൂത്തു

കയ്പമംഗലം: ദൃശ്യ വസന്തമൊരുക്കി പെരിഞ്ഞനത്ത് മണിമുല്ല പൂത്തു. പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയയുടെ മകൻ മുബാറക്കിന്റെ കൃഷിയിടത്തിലാണ് തീരദേശത്ത് അപൂർവമായ മണിമുല്ല പൂത്തുലഞ്ഞത്. മഞ്ഞുകാലത്ത് മാത്രം പൂവിടുന്ന ഈയിനം ചെടി സാധാരണയായി ഡിസംബറിലാണ് പൂക്കുന്നത്.

വള്ളികളായി പടരുന്ന ഈ ചെടിക്ക് നാഗവള്ളി മുല്ല എന്നും പേരുണ്ട്. വള്ളികളിൽ നൂറുകണക്കിന് വിരിയുന്ന പൂക്കളുടെ സൗരഭ്യം തേടി എപ്പോഴും പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളുമെത്തുന്നതും മനസ്സിന് കുളിര് പകരുന്ന കാഴ്ചയാണ്. നേരത്തേ ഒരുതവണ മണിമുല്ല പൂത്തെങ്കിലും ഇത്രയും പൂവുകൾ ഉണ്ടായിരുന്നില്ല. ഇൗ കാഴ്ച ആസ്വദിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. 

Tags:    
News Summary - flower- blossomed-garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT