കയ്പമംഗലം: അർഹരായവർക്ക് തലചായ്ക്കാൻ ഇടമൊരുക്കുക എന്നതാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ.
പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കനോലി കനാലിനോട് ചേര്‍ന്ന് 60 സെൻറ് സര്‍ക്കാര്‍ ഭൂമിയില്‍ പ്രളയബാധിതരായ 14 കുടുംബങ്ങൾക്ക് ഒരുകോടി രൂപ ചെലവില്‍ റോട്ടറി ക്ലബ് നിർമിച്ചുനല്‍കിയ പ്രളയപ്പുരയുടെ താക്കോൽദാനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധസംഘടനകൾ പണിയാൻ തയാറാകുന്നിടത്ത് സർക്കാർ ഭൂമി നൽകും. അവിടെ ലൈഫ് മിഷെൻറ പരിശോധന പൂർത്തിയാക്കി വീട് നിർമിച്ച് അവർ തിരിച്ച് നൽകും.
തുടർന്ന് വീടിെൻറ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതാണ് ലൈഫ് മിഷൻ ചെയ്യുന്നത്. അല്ലാതെ ഇതിെൻറയൊക്കെ ജാതകം പരിശോധിക്കാൻ പോകുന്ന പണിയല്ല സർക്കാറിേൻറതെന്നും മന്ത്രി പറഞ്ഞു.
ഇ.ടി. ടൈസണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫ്ലാറ്റുകളുടെ താക്കോല്‍ കലക്ടര്‍ എസ്. ഷാനവാസ് ഏറ്റുവാങ്ങി. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജോസ് ചാക്കോ മുഖ്യാതിഥിയായി. മുൻ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണര്‍ എ.വി. പതി, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത രാജ്കുട്ടന്‍, പെരിഞ്ഞനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുധീര്‍, ശൈലജ പ്രതാപൻ, വാർഡ് അംഗം പ്രജിത രതീഷ് സെക്രട്ടറി പി. സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.
ഫ്ലാറ്റ് സമുച്ചയത്തിലേക്കുള്ള വഴിക്കായി ഭൂമി വിട്ടുനൽകിയ പെരിഞ്ഞനം ആർ.എം.വി.എച്ച്.സ്കൂൾ മാനേജർ ഫാത്തിമ മോഹൻ, വഴിയുടെ നിർമാണത്തിനായി 1.72 ലക്ഷം രൂപ നൽകിയ പ്രവാസിയായ മുഹമ്മദ് മതിലകത്ത് വീട്ടിൽ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.