കയ്പമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാങ്ക് ഉേദ്യാഗസ്ഥയായ യുവതിയെ സ്കൂട്ടറിൽനിന്ന് തള്ളിവീഴ്ത്തി മാല തട്ടിയെടുത്തു. പെരിഞ്ഞനം സ്വദേശി കാരാപ്പുള്ളി രതീഷിെൻറ ഭാര്യ രമയുടെ മൂന്ന് പവെൻറ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വാടാനപ്പള്ളിയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ മൂന്നുപീടിക ബീച്ച് റോഡിൽ പാലക്കുഴി ഷാപ്പിനടുത്താണ് സംഭവം.
സ്കൂട്ടറിലെത്തിയ രണ്ടുപേർ പിറകിലൂടെ വന്ന് രമ സഞ്ചരിച്ച സ്കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ രമയെ സഹായിക്കാനെന്നപ്പോലെ അടുത്തെത്തി മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു.
രമ അടുത്തുള്ള വീട്ടുകാരെ അറിയിച്ചപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കയ്പമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു. മോഷ്ടാക്കളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ കെ.എസ്. സുബിന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.