പെട്രോൾ അടിക്കുന്നതിനിടെ​ പണം കവർന്നു; നിരവധി കേസുകളിലെ പ്രതി ടുഡു അറസ്റ്റിൽ

കയ്​പ്പമംഗലം (തൃശൂർ): നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കയ്​പ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി ആശാരിക്കയറ്റം ഇജാസ്​ എന്ന ടുഡുവിനെയാണ്​ (24) പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി എന്നീ കേസുകളിലാണ് അറസ്​റ്റ്​.

മേയ്​ അഞ്ചിന് കയ്​പ്പമംഗലം വഴിയമ്പലത്തുള്ള പെട്രോൾ പമ്പിൽ വന്ന് 620 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ ജീവനക്കാര​െൻറ കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് 1200 രൂപ പിടിച്ച് പറിച്ച് രക്ഷപ്പെട്ട കേസ്, ഏപ്രിൽ 26ന് കൂരിക്കുഴി 18 മുറിയിൽ ചെടി വിൽപ്പന നടത്തുന്ന പള്ളിപ്പറമ്പിൽ സുധീർ എന്നയാളെ കൈ തല്ലിയൊടിച്ച കേസ്, ശനിയാഴ്ച കൂരിക്കുഴി സ്വദേശി തിണ്ടിക്കൽ റാഷിദി​െൻറ ബൈക്ക് മോഷ്​ടിച്ച്​ കേസ്​ എന്നിവയിൽ ഇജാസാണ് പ്രതി.

ഞായറാഴ്ച രാവിലെ ​െപട്രോളിംഗിനിടെ ചെന്ത്രാപ്പിന്നിയിൽ വെച്ചാണ് മോഷ്ടിച്ച ബൈക്കിൽ വരുന്നതിനിടെ പൊലീസ് പിടികൂടിയത്. മയക്കുമരുന്നിനടിമയായ ഇയാൾക്കെതിരെ കയ്​പ്പമംഗലത്ത്​ ആറു കേസുകളും മതിലകത്ത്​ ഒരു കേസുമുണ്ട്​. സ്ഥിരമായി അടിപിടി കേസിൽ പ്രതിയായ ഇജാസ് ആർഭാട ജീവിതത്തിനായാണ്​ മോഷണത്തിലേക്ക് തിരിഞ്ഞത്​.

പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്​പ്പമംഗലം എസ്.ഐ നവീൻ ഷാജ്, ഗ്രേഡ് എസ്.ഐമാരായ സി.കെ. ഷാജു, ഷാബു, സീനിയർ സി.പി.ഒ നജീബ്, രാജേഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - Money stolen while hitting petrol; Tudu, accused in several cases, was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT