കയ്പമംഗലം: ഇരു വൃക്കകളും തകരാറിലായ കുടുംബനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. കയ്പമംഗലം ചളിങ്ങാട് മമ്മസ്രായില്ലത്ത് നസീറാണ് (44) കാരുണ്യത്തിന് കൈ നീട്ടുന്നത്. പ്ലസ് വണിന് പഠിക്കുന്നതടക്കം നസീറിന് മൂന്നു മക്കളുണ്ട്. അഞ്ചു വർഷമായി തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുന്നതിനുതന്നെ 6000 രൂപ ചെലവു വരും.
വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് നിത്യച്ചെലവും ചികിത്സച്ചെലവും താങ്ങാവുന്നതിലപ്പുറമാണ്. വൃക്ക മാറ്റിവെക്കാൻ 30 ലക്ഷം രൂപ ചെലവു വരും.
അക്കൗണ്ട് നമ്പർ: 10971010 13715, ഐ.എഫ്.എസ്.സി: CNRB 0001097, കനറാ ബാങ്ക്, കയ്പമംഗലം, ഗൂഗ്ൾ പേ നമ്പർ: 8943762526.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.