ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ മ​ഞ്ജു​ള അ​രു​ണ​ൻ

ഓ​ണം വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ഒന്നിച്ചോണം; ഓണം വിപണന മേള തുടങ്ങി

ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി.​ഡി.​എ​സി​ന്‍റെ ഓ​ണം വി​പ​ണ​ന മേ​ള ചെ​ന്ത്രാ​പ്പി​ന്നി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ മ​ഞ്ജു​ള അ​രു​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ വാ​സ​ന്തി തി​ല​ക​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഹേ​ന ര​മേ​ഷ്, പി.​എ. ഷെ​മീ​ർ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ശ്രീ​ദേ​വി ദി​നേ​ഷ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി.​കെ. ജ്യോ​തി​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ക്രഞ്ചി കുടുംബശ്രീ യൂനിറ്റ്​ ഓണത്തിരക്കിലാണ്

കാ​ഞ്ഞാ​ണി: മ​ണ​ലൂ​ർ ക്ര​ഞ്ചി കു​ടും​ബ​ശ്രീ യൂ​നി​റ്റി​ലെ നാ​ലു​പേ​ർ ഓ​ണ​ത്തി​ര​ക്കി​ലാ​ണ്. വ​ട്ട ഉ​പ്പേ​രി, നാ​ലു നു​റു​ക്ക്, ശ​ർ​ക്ക​ര വ​ര​ട്ടി, വി​വി​ധ ത​രം ചി​പ്സു​ക​ൾ തു​ട​ങ്ങി​യ ഓ​ണ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ​ തി​ര​ക്കി​ലാ​ണി​വ​ർ. കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ൻ​ഡി​ലെ കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ഏ​റ്റ​വും ആ​വ​ശ്യ​ക്കാ​രു​ള്ള ബ്രാ​ൻ​ഡും ഇ​വ​രു​ടേ​താ​ണ്. പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ലാ​ണ് യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ്​ ഷീ​ന സു​രേ​ഷ്, സെ​ക്ര​ട്ട​റി ടി.​എ​സ്. ശി​ൽ​പ, ഉ​ഷ ലോ​ഹി​താ​ക്ഷ​ൻ, സു​ശീ​ന ഗി​നേ​ഷ് എ​ന്നി​വ​രാ​ണ്​ ഇ​തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക്​ വീ​ട്ടി​ൽ എ​ത്തി​ക്കും. ഓ​ണം ക​ഴി​ഞ്ഞാ​ലും ഇ​വ​രു​ടെ തി​ര​ക്ക്​ ഒ​ഴി​യു​ന്നി​ല്ല. അ​വ​ലോ​സ് പൊ​ടി, അ​ച്ച​പ്പം, ക​പ്പ ചി​പ്സ്, മ​ധു​ര​ക്കി​ഴ​ങ്ങ് ചി​പ്സ്, പ​ഴം​മു​റു​ക്ക്, റാ​ഗി മു​റു​ക്ക്, അ​രി​മു​റു​ക്ക്, മി​ച്ച​ർ, കൊ​ക്കു​വ​ട, ഉ​ണ്ണി​യ​പ്പം എ​ന്നീ വി​ഭ​വ​ങ്ങ​ൾ ഇ​വ​ർ നി​ത്യേ​ന ഉ​ണ്ടാ​ക്കി കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ വി​ൽ​ക്കു​ന്നു​ണ്ട്. 

ഓണാഘോഷം

പു​ത്ത​ൻ​പീ​ടി​ക: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ൻ. സു​ർ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​വ​ത്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി എ. ​ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പി​ക സി.​ഒ. സീ​ന തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

പ​ഴു​വി​ൽ: സെ​ന്‍റ്​ ആ​ൻ​സ് എം.​ജി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ഹെ​ഡ്മി​സ്ട്ര​സ് റാ​ണി ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ബി​ജു ചാ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Tags:    
News Summary - Onam market- fair started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT