കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവിൽ പലചരക്ക് കടയുടെ മറവിൽ കഞ്ചാവ് വില്പന. ഒന്നേകാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മതിലകത്ത് വീട്ടിൽ ഷംസുദ്ദീന്‍റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവസമയം ഷംസുദീൻ സ്ഥലത്തുണ്ടായിരുന്നില്ല.
മേഖലയിൽ കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, തൃശൂർ റൂറൽ ഡോഗ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കേസിലെ പ്രതിയും, ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നയാളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐമാരായ കെ.എസ്. അബ്ദുസ്സലാം, പി.സി.സുനിൽ, വി.പി. അരിസ്റ്റോട്ടിൽ, എ.എസ് ഐമാരായ പ്രദീപ്, മുഹമ്മദ് അഷറഫ്, ഷാബു, സീനിയർ സി.പി.ഒ നജീബ്, രാഹുൽ രാജ്, ലാൽജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.