കയ്പമംഗലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. 70,000 രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയി. മൂന്നുപീടിക ബീച്ച് റോഡ് വായനശാല കിഴക്ക് തേപറമ്പിൽ അഷറഫിന്റെ വീട്ടിലായിരുന്നു മോഷണം. അഷ്റഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം.
കഴിഞ്ഞ 20ന് വീട്ടിലെത്തി മടങ്ങിയിരുന്നു. തിങ്കളാഴ്ച വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്. അഞ്ച് മുറികളുടെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്.
മുറിക്കുള്ളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ച പണമാണ് ബാഗ് സഹിതം കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും കവർന്നു. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്.
കഴിഞ്ഞദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.