കയ്പമംഗലം: മാല മോഷണ കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെയാണ് (50) കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം പുന്നക്കപറമ്പിൽ സായൂജ്യനാഥന്റെ ഭാര്യ വാസന്തിയുടെ അഞ്ച് പവന്റെ മാലയാണ് കവർന്നത്. അസുഖ ബാധിതയായി കിടക്കുന്ന വാസന്തിയെ കാണാനെത്തിയ ശശിലത തന്ത്രപരമായി കഴുത്തിൽ കിടന്നിരുന്ന സ്വർണമാല കവർന്നെടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി സ്വർണാഭരണം മാറ്റി വാങ്ങുകയും ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ കൃഷ്ണ പ്രസാദ്, മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ വിജയശ്രീ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.