കയ്പമംഗലം: യുവാവിനെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പെരിഞ്ഞനം കോവിലകം നായരുകുളത്ത് അമൽജിത്ത് (24), തൃപ്പേക്കുളം ക്ഷേത്രത്തിന് സമീപം അടിപറമ്പിൽ അരുൺ (30), കോവിലകം തോട്ടുങ്ങൽ സുജിത്ത് (26) എന്നിവരെയാണ് കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്തും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് വൈകീട്ട് പെരിഞ്ഞനം വിനായക റോഡിൽ നിൽക്കുകയായിരുന്ന കാരയിൽ അജിത്ത്കുമാറിെൻറ മകൻ ദ്രാവിഡിനെ ബൈക്കിൽ വന്ന മൂവർ സംഘം ആക്രമിക്കുകയായിരുന്നു. മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് വൈരാഗ്യം തീർക്കാൻ കരിങ്കല്ല് കൊണ്ട് മർദിച്ച് അവശനാക്കി റോഡിലൂടെ വലിച്ചിഴച്ച് അടുത്തുള്ള തെങ്ങിൻ തടത്തിലിടുകയായിരുന്നു.
പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിൽ അഡീഷനൽ എസ്.ഐ ജിഷിൽ, എ.എസ്.ഐമാരായ തോമസ് പറോക്കാരൻ, പി.ആർ. സുരേന്ദ്രൻ, സി.പി.ഒമാരായ സിനോജ്, ജോജോ തറയപുറത്ത്, അനൂപ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.