അ​റ​സ്റ്റിലായ വി​ഷ്ണു, ജി​നേ​ഷ്

കയ്പമംഗലത്ത് എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കയ്പമംഗലം: മയക്കുമരുന്ന് എം.ഡി.എം.എയുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് പിടികൂടി. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ് (31), കയ്പമംഗലം സ്വദേശി വിഷ്ണു (25) എന്നിവരെ വെള്ളിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്.

ഇവരില്‍നിന്ന് മയക്കുമരുന്ന് കടമായി വാങ്ങിയ വിദ്യാർഥികളുടെ പേരുവിവരങ്ങളടങ്ങിയ അമ്പതോളം ലിസ്റ്റുകളും കണ്ടെടുത്തു. 15.2 ഗ്രാം എം.ഡി.എം.എ ആണ് കണ്ടെടുത്തത്. വിതരണത്തിന് ഉപയോഗിച്ചിരുന്ന വണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്.

ഇവർ മയക്കുമരുന്ന് നൽകിയ വിദ്യാർഥികളെയും മറ്റും കണ്ടെത്തി രക്ഷിതാക്കളെ വിളിച്ച് ബോധവത്കരണവും മറ്റും നടത്താനാണ് എക്സൈസ് തീരുമാനം. പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ഇവര്‍ക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന ആളുകളെപ്പറ്റിയും അന്വേഷിച്ചുവരുകയാണ്.

Tags:    
News Summary - Two people arrested with MDMA in Kaypamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT