കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിന്റെ കാഞ്ഞാണി ആനക്കാടുള്ള ശാന്തി തീരം ശ്മശാനം അടച്ചു. മൃതദേഹം ദഹിപ്പിക്കുന്ന സംവിധാനത്തിന്റെ കുഴലിന് തകരാർ സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അഞ്ച് ദിവസമായി പ്രവർത്തനം നിലച്ചുകിടക്കുകയാണ്.
ഇതിന് പത്തുവർഷത്തെ പഴമുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിൽ ശ്മശാന ഇടം മുങ്ങി നാശനഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ലക്ഷങ്ങൾ ചെലവാക്കിയാണ് പുനാരംഭിച്ചത്. അന്നുമുതൽ ലക്ഷങ്ങളാണ് ഇടയ്ക്കിടെ സംഭവിക്കുന്ന തകരാർ പരിഹരിക്കാൻ ചെലവാക്കുന്നത്.
എന്നിട്ടും ലക്ഷങ്ങൾ വെള്ളത്തിൽ കലക്കി പാഴാക്കുന്ന അവസ്ഥയാണ്. ഇപ്പോൾ ചെലവാക്കുന്ന സംഖ്യ ഉണ്ടെങ്കിൽ പുതിയൊരു സംവിധാനം വാങ്ങി സ്ഥാപിക്കാൻ കഴിയും.
ശ്മശാനത്തിലെ സംവിധാനങ്ങൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ അങ്കമാലിയിലെ കമ്പനിക്ക് കരാർ നൽകിയിട്ടുണ്ടെങ്കിലും സമയബന്ധിതമായി പണംനൽകാത്തതിനാൽ പ്രശ്ന പരിഹാരം നീണ്ടുപോകാനാണ് സാധ്യത. സംസ്കാരത്തിന് മറ്റ് പഞ്ചായത്തുകളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.