മ​ന്ത്രി കെ. ​രാ​ജ​ന്‍ ഒ​ള​ക​ര ഉ​ന്ന​തി​യി​ലു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കു​ന്നു

ഒ​ള​ക​ര ഉ​ന്ന​തി​യി​ലു​ള്ള​വ​ര്‍ക്ക് ഒ​ന്ന​ര ഏ​ക്ക​ര്‍ ഭൂ​മി

തൃ​ശൂ​ർ: ഹൈ​കോ​ട​തി​യി​ല്‍ നി​ല​നി​ല്‍ക്കു​ന്ന കേ​സി​ന്റെ വി​ധി​ക്കു​വി​ധേ​യ​മാ​യി ഒ​ള​ക​ര ആ​ദി​വാ​സി ഉ​ന്ന​തി​യി​ലു​ള്ള​വ​ര്‍ക്ക് ഒ​ന്ന​ര ഏ​ക്ക​ര്‍ ഭൂ​മി വീ​തം വി​ത​ര​ണം ചെ​യ്യാ​ന്‍ സ്റ്റേ​റ്റ് ലെ​വ​ല്‍ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി (എ​സ്.​എ​ല്‍.​എം.​സി) തീ​രു​മാ​നി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍. ഒ​ള​ക​ര​യി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ക്കും റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​മൊ​പ്പം ഉ​ന്ന​തി സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​ള​ക​ര നി​വാ​സി​ക​ളു​ടെ മു​ന്‍ത​ല​മു​റ​ക്കാ​ര്‍ ഏ​ക​ദേ​ശം 100 വ​ര്‍ഷം മു​മ്പ് വ​ന​ത്തി​നു​ള്ളി​ലെ മു​പ്പ​ഴ​കൂ​ടി, പൈ​ങ്ങോ​ട്ടു​ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് കി​ര്‍ത്താ​ഡ്സി​ന്റെ പ​ഠ​ന റി​പ്പോ​ര്‍ട്ട്. പീ​ച്ചി ഡാം ​നി​ര്‍മി​ച്ച​ശേ​ഷം 1957 കാ​ല​ഘ​ട്ട​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ കു​ഴി​ക്കു​ത്തി എ​ന്ന മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് ഇ​വ​ര്‍ മാ​റി​ത്താ​മ​സി​ച്ചു. പി​ന്നീ​ട് ഒ​ള​ക​ര​യി​ലെ​ത്തി ഏ​താ​ണ്ട് അ​മ്പ​ത് വ​ര്‍ഷ​മാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള ഒ​ള​ക​ര നി​വാ​സി​ക​ളു​ടെ അ​വ​കാ​ശ പോ​രാ​ട്ട​ത്തി​ന് വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. 2016 മു​ത​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി. ഇ​പ്പോ​ഴ​ത്തെ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല ഭ​ര​ണ​കൂ​ട​വും റ​വ​ന്യു, സ​ർ​വേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഭൂ​മി അ​ള​ന്ന് രേ​ഖ​പ്പെ​ടു​ത്തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്. ഊ​രു​കൂ​ട്ട​വും എ​സ്.​ഡി.​എ​ല്‍.​സി​യും ഡി.​എ​ൽ.​സി​യും പ​രി​ശോ​ധി​ച്ച ശേ​ഷം സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന എ​സ്.​എ​ല്‍.​എം.​സി​യാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ഒ​ള​ക​ര നി​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് മ​ന്ത്രി​യും സം​ഘ​വും ഒ​ള​ക​ര​യി​ലെ​ത്തി​യ​ത്. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ര​വീ​ന്ദ്ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. സ​ജു, പ​ഞ്ചാ​യ​ത്തം​ഗം സു​ബൈ​ദ അ​ബൂ​ബ​ക്ക​ര്‍, തൃ​ശൂ​ര്‍ ത​ഹ​സി​ല്‍ദാ​ര്‍ ടി.​വി. ജ​യ​ശ്രീ, ഭൂ​രേ​ഖ ത​ഹ​സി​ല്‍ദാ​ര്‍ നി​ഷ എം. ​ദാ​സ്, വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ അ​നി​ല്‍, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഹ​രീ​ഷ്, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ ബെ​യ്സി​ല്‍ എ​ന്നി​വ​രും ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ സ​വി​ത, ഊ​രു മൂ​പ്പ​ത്തി മാ​ധ​വി, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - One and a half acre of land for those in Olakara Unnathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.