കൊടകര: കോവിഡ് മൂലം ദുരിതത്തിലായ നാടോടികള്‍ക്ക് സഹായമെത്തിച്ച് ഓട്ടോഡ്രൈവര്‍. കൊടകരയിലെ ഓട്ടോ ഡ്രൈവറായ തത്തമംഗലത്ത് ഷഫീഖാണ് കൊടകര മേല്‍പാലത്തിന് ചുവടെ തമ്പടിച്ച നാടോടി കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്.
ഒരാഴ്ച മുമ്പ് വിശന്നു വലഞ്ഞ നാടോടി സംഘത്തിലെ കുട്ടി കൊടകരയിലെ കടയിലെത്തി ഭക്ഷണം യാചിക്കുന്നത് കണ്ടതോടെയാണ് ഇവരെ സഹായിക്കാനിറങ്ങിയത്.
നാടോടി സംഘത്തിെൻറ ദുരിതം കണ്ടറിഞ്ഞ ഷഫീഖ് റേഷന്‍കട വഴി തനിക്ക് ലഭിച്ച കിറ്റിലെ സാധനങ്ങളടക്കം ഇവര്‍ക്ക് നല്കി.
കുറച്ചു ദിവസം കൊടകരയില്‍ കാണാതിരുന്ന കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനൽകി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് ഈ ഓട്ടോ തൊഴിലാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.