കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട്ട് സാമൂഹികശല്യം രൂക്ഷമെന്ന് പരാതി. കാര്യങ്ങാട്ടില്‍ വേലായുധന് പാട്ടഭൂമിയില്‍ കൃഷിചെയ്ത പത്തോളം വാഴകള്‍ കഴിഞ്ഞ രാത്രി സാമൂഹികദ്രോഹികള്‍ നശിപ്പിച്ചു.രണ്ടാഴ്ച മുമ്പ് നട്ട വാഴത്തൈകളാണ് ചവിട്ടിയൊടിച്ചിട്ടത്. വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നല്കി. ഇതേസ്ഥലത്ത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വേലായുധന് കൃഷിചെയ്ത വാഴകള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കുല വരാറായ വാഴകളുടെ പട്ടകള് ഒടിച്ചുകളഞ്ഞും തൊട്ടു തലേവര്‍ഷം മണ്ണെണ്ണയൊഴിച്ചുമാണ് നാശം വരുത്തിയത്. കടമ്പോട് അംഗൻവാടിക്ക് സമീപം മറ്റൊരു കര്ഷകന് കൃഷിചെയ്ത വാഴകള്‍ മാരകായുധം കുത്തിയിറക്കി നശിപ്പിച്ചിരുന്നു. കുല വന്ന വാഴകളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ഇതേ കര്‍ഷകെൻറ വാഴകള്‍ ഏതാനും വര്‍ഷം മുമ്പും വ്യാപകമായി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.