കൊടകര: കോവിഡ് പ്രതിരോധരംഗത്ത് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിെൻറ ഒരു സംഭാവന കൂടി. സഹൃദയയിലെ എന്‍.എസ്.എസ് യൂനിറ്റും ഐ.ഇ.ഡി.സിയും ചേര്‍ന്ന് ഓട്ടോമാറ്റിക് മാസ്ക് വെന്‍ഡിങ് മെഷീനും സാനിറ്റൈസര്‍ ഡിസ്പെന്‍സറും തയാറാക്കി. അഞ്ചു രൂപയുടെ നാണയം മെഷീനിലിട്ടാല്‍ അണുമുക്തമായ മാസ്ക് പുറത്തേക്കുവരും. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത അണുമുക്തമായ മാസ്ക് നൽകുക എന്ന ആശയത്തോടെയാണ് മാസ്ക് വെന്‍ഡിങ് മെഷീന് നിര്‍മിച്ചത്.
ഇതിനോട് ചേര്‍ന്നുള്ള സാനിറ്റൈസര്‍ ഡിസ്പെന്സറിെൻറ നേരെ കൈകാണിച്ചാല്‍ കൈകള്‍ അണുനശീകരണം നടത്താനുമാകും. എന്‍.എസ്.എസ് വളൻറിയര്‍, സെക്രട്ടറിമാരായ മെറീന എസ്. തോമസ്, കെ.എസ്. ശരണ്‍, ആൻറണി പോള്‍, അലക്സ് എബ്രഹാം, ആഡ്ലി സേവിയര്‍, ക്ലിേൻറാ മാര്ട്ടിന്, ആല്ബിന് സൈമണ്‍ എന്നിവരടങ്ങുന്ന ടീമാണ് മാസ്ക് വെന്‍ഡിങ് മെഷീന് നിര്‍മിച്ചത്.
മെഷീന് പ്രവര്‍ത്തനോദ്ഘാടനം സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. നിക്സണ് കുരുവിള അധ്യക്ഷത വഹിച്ചു. പ്രഫ. സി.യു. വിജയ്, ഐ.ഇ.ഡി.സി നോഡല്‍ ഓഫിസര്‍ പ്രഫ. ജിബിന്‍ ജോസ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.