കൊടകര: തെൻറ തെരെഞ്ഞടുപ്പു ചിഹ്നമായ ഓട്ടോറിക്ഷയുമായി വാര്‍ഡില്‍ കറങ്ങി നടന്ന് വോട്ടുതേടുകയാണ് ഓട്ടോതൊഴിലാളിയും ക്രിക്കറ്റ് കളിക്കാരനുമായ സ്വതന്ത്ര സ്ഥാനാർഥി ബിവിന്‍ കണ്ണൂക്കാടന്‍. രണ്ടുവര്‍ഷമായി ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി ക്രിക്കറ്റ് കളിക്കാറുള്ള ബിവിന്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ മുരിക്കുങ്ങല്‍ വാര്‍ഡില്‍നിന്നാണ് ജനവിധി തേടുന്നത്.
പത്ത് വര്‍ഷമായി മുരിക്കുങ്ങലിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ബിവിന്‍ ജനസേവനത്തിലുള്ള താല്പര്യം കൊണ്ടാണ് തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. പത്തുവര്‍ഷമായി ഓട്ടോതൊഴിലാളിയായ ഈ 28കാരന് നേരത്തെ കൊടകര, കോടാലി എന്നിവിടങ്ങളിലെ ഓട്ടോസെ്റ്റാൻഡുകളിലും ഓട്ടോ തൊഴിലാളിയായിരുന്നു. സ്കൂള്‍ പഠനകാലം തൊട്ടേ ക്രിക്കറ്റ് കളിയില്‍ തല്പരനായ ബിവിന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
രണ്ടുവര്‍ഷമായി ഖത്തറിലെ വിവിധ കമ്പനികളുടെ ക്രിക്കറ്റ് ടീമുകളില്‍ കളിച്ചുവരികയാണ്. രണ്ടുവര്‍ഷത്തിനിടെ ഖത്തറില്‍ നടന്ന എട്ടുമത്സരങ്ങളില്‍ ബിവിന്‍ കളിച്ചു. ഈ മാസം 28ന് ഖത്തറില്‍ കളിക്കാന്‍ പോകാനിരുന്ന ഇയാള്‍ തെരെഞ്ഞടുപ്പ് പ്രചാരണത്തിനുവേണ്ടി ആ യാത്ര ഉപേക്ഷിക്കുകയായിരുന്നു. തെൻറ ഉപജീവനോപാധിയായ ഓട്ടോറിക്ഷ ചിഹ്നം ചോദിച്ചുവാങ്ങിയ ബിവിന്‍ കാക്കിവേഷം ധരിച്ചാണ് ഓട്ടോയില്‍ കയറി വോട്ടര്‍മാരെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.