കൊടകര: കൊടകരയില്‍ 'ഓണ്‍ ബോഡ് ഏവിയേഷന്‍' എന്ന സ്ഥാപനം നടത്തി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ 10 വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ പൂത്തോള്‍ പരിക്കുന്നത്ത് വീട്ടില്‍ ഷബീര്‍ അലിയാണ് (39) അറസ്റ്റിലായത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി കഴിഞ്ഞിരുന്ന ഇയാള്‍ തൃശൂരിലെ ആഡംബര ഹോട്ടലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസിന്‍റെ സഹായത്തോടെ എത്തിയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാൻ പ്രത്യേക സെല്‍ രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.