മരണക്കെണിയായി ഹമ്പുകൾ

കൊടകര: സര്‍വിസ് റോഡുകള്‍ റീടാറിങ് നടത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന ഹമ്പുകള്‍ അശാസ്ത്രീയമായി ഉയര്‍ത്തി നിര്‍മിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. തൃശൂര്‍ ഭാഗത്തുനിന്ന് കൊടകരയിലേക്ക് വരുന്ന സര്‍വിസ് റോഡിലും കൊടകരയില്‍നിന്ന് തൃശൂർ ഭാഗത്തേക്കുള്ള സര്‍വിസ് റോഡിലും അശാസ്ത്രീയമായ വിധത്തിൽ നിര്‍മിച്ച ഹമ്പുകളാണ് ഭീഷണിയാകുന്നത്.

ബുധനാഴ്ച ഇവിടത്തെ ഹമ്പിലുണ്ടായ അപകടത്തില്‍ മുണ്ടൂര്‍ സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പ് പുത്തൂക്കാവ് സ്വദേശി തെക്കൂടന്‍ ബിജു എന്നയാൾക്കും ഹമ്പില്‍ ബൈക്കില്‍നിന്ന് വീണ് സാരമായി പരിക്കേറ്റിരുന്നു.

അപാകത പരിഹരിച്ചില്ലെങ്കില്‍ ഇനിയും ഇവിടെ അപകടങ്ങള്‍ സംഭവിക്കും. നിരുത്തരവാദപരവും അശാസ്ത്രീയവുമായ തരത്തില്‍ സര്‍വിസ് റോഡില്‍ ഹമ്പുകള്‍ നിര്‍മിച്ച ദേശീയപാത അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Illegal humps on service roads cause accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.