കൊടകര: വഴിയില്‍നിന്ന് കളഞ്ഞുകിട്ടിയ മൂന്നര പവന്റെ സ്വര്‍ണമാല ഉടമക്ക് നല്കി കൊടകരയിലെ ചുമട്ടുതൊഴിലാളി മാതൃകയായി. കാറളം പടിഞ്ഞാട്ടുംമുറി സ്വദേശി കക്കേരി വീട്ടില്‍ ബാബുവിന്റെ ഭാര്യ സൗമ്യയുടെ സ്വര്‍ണമാലയാണ് കഴിഞ്ഞ ദിവസം കൊടകരയില്‍ നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളോടൊത്ത് പന്തല്ലൂരിലെ ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് മാല നഷ്ടമായത്.
കൊടകര മേല്‍പാലം ജങ്ഷനില്‍ വീണുകിടന്ന മാല കൊടകര മനക്കുളങ്ങര സി.ഐ.ടി.യു യൂനിറ്റിലെ ചുമട്ടുതൊഴിലാളിയായ അശോകനാണ് കിട്ടിയത്. ഉടന്‍ കൊടകര പൊലീസ് സ്റ്റേഷനിൽ മാല ഏല്പിച്ചു. മാല നഷ്ടപ്പെട്ട സൗമ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി അശോകന്റെ സാന്നിധ്യത്തില്‍ സൗമ്യ മാല ഏറ്റുവാങ്ങി. അശോകനെ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കൂടിയായ കെ.കെ. രാമചന്ദ്രന് എം.എല്‍.എ കൊടകരയിലെത്തി ആദരിച്ചു. സി.പി.എം ഏരിയ സെകട്ടറി പി.കെ. ശിവരാമന്, പി.ആര്. പ്രസാദന്‍, സി.എം. ബബിഷ്, കെ.വി. നൈജോ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.