കൊടകര: വൃക്കകൾ തകരാറിലായ ഗൃഹനാഥന്‍ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സ്വദേശി പാലക്കപ്പറമ്പില്‍ സുരേന്ദ്രനാണ് (48) കാരുണ്യം തേടുന്നത്. ഭാര്യയും വിദ്യാർഥിയായ മകനുമടങ്ങുന്ന കുടുംബം സുരേന്ദ്രെൻറ ചെറിയൊരു ജോലിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.
നാലുസെൻറ് സ്ഥലവും ഒരു കൊച്ചുവീടുമാണ് ഇവര്‍ക്കുള്ളത്. വൃക്കരോഗം ബാധിച്ചതോടെ സുരേന്ദ്രന് ജോലിക്കുപോകാന്‍ കഴിയാതായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആഴ്ചയില്‍ മൂന്നു ഡയാലിസിസ് ചെയ്താണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്കകളിലൊന്ന് മാറ്റിവെച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും.
എന്നാല്‍, ഇതിനാവശ്യമായ വലിയ തുക സമാഹരിക്കാനാവാതെ വലയുകയാണ് കുടുംബം. ഡയാലിസിസിനും മരുന്നുകള്‍ക്കുമായി ഉള്ളതെല്ലാം വിറ്റുപെറുക്കിയ കുടുംബം നിത്യവൃത്തിക്കു പോലും വഴികാണാതെ വിഷമിക്കുകയാണ്. ചികിത്സക്കും വൃക്കമാറ്റ ശസ്ത്രക്രിയക്കും ആവശ്യമായ തുക സമാഹരിക്കുന്നിനായി പഞ്ചായത്ത് അംഗം ഷീല വിപിനചന്ദ്രന്‍ പ്രസിഡൻറും ലെനിന്‍ പറപറമ്പില്‍ സെക്രട്ടറിയുമായി നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സുരേന്ദ്രന്‍ ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍ 40378101078716 കേരള ഗ്രാമീണ്‍ ബാങ്ക്, മറ്റത്തൂര്‍ ശാഖ, പി.ഒ പാഡി, ഐ.എഫ്.എസ് സി കോഡ് KLGB0040378. ഫോണ്‍: 9495693289(പഞ്ചായത്ത് അംഗം), 7034650307 (സുരേന്ദ്രന്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.