കൊടകര: ഓണത്തിന് കൊടകരയിലുള്ളവർക്ക് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി പുറംനാടുകളിൽ നിന്ന് വരേണ്ടതില്ല. കുടുംബശ്രീ പ്രവർത്തകരുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ശനിയാഴ്ച മനക്കുളങ്ങര വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് നിർവഹിച്ചു.
പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി ഒരേക്കറിലേറെ സ്ഥലത്താണ് 30 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 12,000 ഹൈബ്രീഡ് ഇനം തൈകളാണ് നട്ടത്. 50,000 രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ രണ്ടുമാസം മുമ്പാണ് ഇവ കുടുംബശ്രീ ഗ്രൂപ്പുകള്‍ നട്ടത്.
ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച ഉല്പാദനവും വരുമാനവും ലഭ്യമാക്കാന്‍ ഓരോ ഗ്രൂപ്പിനും കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിളവെടുത്ത പൂക്കള്‍ കുടുംബശ്രീയുടെ ഓണം സ്റ്റാളിലൂടെ വിറ്റഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.