കൊടകര: മറ്റത്തൂര്‍, കൊടകര കൃഷിഭവനുകളുടെ കീഴിലെ ചാറ്റിലാംപാടത്ത് വെള്ളം കിട്ടാതെ മുപ്പതേക്കറോളം മുണ്ടകന്‍ കൃഷി ഉണക്ക് ഭീഷണിയിൽ. ചാലക്കുടി ജലസേചന പദ്ധതിക്കുകീഴിലെ വലതുകര കനാലിന്റെ ആറേശ്വരം ഉപകനാല്‍ വഴി എത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ചാറ്റിലാംപാടത്തെ കൃഷി. 20 ദിവസം കൂടുമ്പോഴാണ് ഒന്നോ രണ്ടോ ദിവസം ആറേശ്വരം കനാലിലേക്ക് വെള്ളം തുറന്നുവിടുന്നത്. ചാറ്റിലാംപാടത്തേക്ക് വെള്ളം ഒഴുകിയെത്തുമ്പോഴും കനാല്‍ അടക്കുകയും ചെയ്യും.
ഇക്കുറി മുണ്ടകന്‍ വിളയിറക്കിയ ശേഷം വേണ്ടത്ര അളവില്‍ ചാറ്റിലാംപാടത്തേക്ക് വെള്ളം എത്തിയിട്ടില്ലെന്ന് കര്‍ഷകനും മുന്‍ പഞ്ചായത്ത് അംഗവുമായ വി.കെ. സുബ്രഹ്മണ്യന് പറഞ്ഞു. കതിരുവന്നു തുടങ്ങിയ നെല്‍ച്ചെടികളാണ് ഉണങ്ങുന്നത്. ജലസേചനത്തിന്റെ കുറവുമൂലം നെല്‍ച്ചെടികള്‍ക്ക് വളര്‍ച്ച കുറവാണ്. അതിനാല്‍ വൈക്കോല്‍ ഒട്ടും തന്നെ ലഭിക്കാനും സാധ്യതയില്ല. രണ്ടാഴ്ചത്തേക്ക് കനാല്‍വെള്ളം ലഭിച്ചാല്‍ കതിരുവന്ന നെല്‍ച്ചെടികളെ ഉണക്കു ഭീഷണിയില്‍നിന്ന് രക്ഷിക്കാനാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചാറ്റിലാംപാടത്ത് ഉണങ്ങിനശിക്കുന്ന മുണ്ടകന്‍ കൃഷി നേരില്‍കാണാന്‍ ജനപ്രതിനിധികളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും തയാറാകണമെന്നും കനാല്‍ വഴി വെള്ളമെത്തിച്ച് നെല്‍ച്ചെടികളെ രക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.