കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയില്‍ ജനകീയ സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കപ്പെട്ട കരിങ്കല്‍ ക്വാറിയില്‍ വന്‍തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കുന്നു. കുന്നിന്മുകളിലുള്ള ക്വാറിയില്‍ വന്‍തോതില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മണ്ണിടിച്ചിലിന് കാരണമായാല്‍ താഴ്വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാവുമെന്നാണ് പ്രദേശവാസികളുടെ ഭീതി.
2019ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്നാണ് മറ്റത്തൂരിലെ കുഞ്ഞാലിപ്പാറകുന്നിന് മുകളിലുള്ള കരിങ്കല്‍ക്വാറിക്കും മെറ്റല്ക്രഷറിനുമെതിരെ ഇവിടത്തെ ജനങ്ങള്‍ സമരം ആരംഭിച്ചത്. മൂന്നുവര്ഷത്തോളംനീണ്ട ക്വാറി വിരുദ്ധ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും ഒടുവില്‍ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടിയുണ്ടായി. കുഞ്ഞാലിപ്പാറകുന്നില് ആഴത്തില്‍ കരിങ്കല്‍ ഖനനം നടത്തിയിതിനെ തുടര്‍ന്ന് രൂപപ്പെട്ട ജലാശയങ്ങള്‍ നികത്തി പൂര്‍വ സ്ഥിതിയിലാക്കി ജനങ്ങളുടെ ഭീതി അകറ്റമെന്ന് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനുള്ള നടപടിയുണ്ടായില്ല. കുന്നിനു മുകളിലുള്ള ക്വാറി ജലബോംബായി താഴ്വാരയിലെ ജനങ്ങളുടെ ജീവനുമീതെ നിലകൊള്ളുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.