സ്റ്റീൽ കൊണ്ട് നിർമിച്ച സൈക്കിളുമായി രതീഷ്
കൊടകര: സ്റ്റെയിന്‍ലസ് സ്റ്റീൽ കൊണ്ട് സ്വന്തമായി സൈക്കിള്‍ നിര്‍മിച്ചിരിക്കുകയാണ് മോനൊടി സ്വദേശിയായ മേലൂക്കാരന്‍ വീട്ടില്‍ രതീഷ്. സ്റ്റീൽ ഫേബ്രിക്കേഷന്‍ ജോലിക്കാരനായ രതീഷ് ലോക്ഡൗണ്‍ ദിനങ്ങളിലെ വിരസതയകറ്റാനാണ് സ്വന്തമായി സൈക്കിള്‍ നിര്‍മിച്ചത്.
തുരുമ്പെടുക്കുമെന്നോ പെയിൻറ് മങ്ങുമെന്നോ ആശങ്കപ്പെടാതെ ഒരുപാട് കാലം ഈ സൈക്കിള്‍ ഉപയോഗിക്കാനാകുമെന്നതാണ് മേന്മയെന്ന് രതീഷ് പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്റ്റെയിന്‍ലസ് സ്റ്റീൽ ഇതിനായി ഉപയോഗിക്കുകയായിരുന്നു. പഴയ സൈക്കിളിെൻറ ഹാന്‍ഡില്‍, പെഡല്‍, ക്രാങ്ക് തുടങ്ങിയ പാര്ട്സ്ുകളും ഉപയോഗപ്പെടുത്തി. ചക്രങ്ങള്‍ രണ്ടും പുതിയതായി വാങ്ങി ഘടിപ്പിച്ചതാണ്.
വൈകുന്നേരങ്ങളില്‍ കിട്ടുന്ന ഒഴിവുസമയം വിനിയോഗിച്ചാണ് രതീഷ് മൂന്നുദിവസംകൊണ്ട് വെട്ടിത്തിളങ്ങുന്ന പുതിയൊരു സൈക്കിള്‍ ഉണ്ടാക്കിയെടുത്തത്. ഇത്തരമൊരു സൈക്കിളിന് കടകളില്‍ പതിനായിരം രൂപയോളം വിലവരും.
എന്നാല്‍, നാലായിരത്തില്‍ താഴെ മാത്രമാണ് നിർമാണത്തിന് വേണ്ടിവന്നത്. രതീഷിെൻറ കാറിെൻറ ബമ്പറും ഇത്തരത്തില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് സ്റ്റീൽ കൊണ്ട് നിർമിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.