ഡി​ജി​ല്‍

പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി

കൊടകര: കാപ്പ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി. നിരവധി കേസുകളിലെ പ്രതിയും കൊടകര പൊലീസ് സ്‌റ്റേഷന്‍ റൗഡിയുമായ ആലത്തൂര്‍ പറപറമ്പത്ത് വീട്ടില്‍ ഡിജിലിനെയാണ് (32) കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ആലത്തൂരിലുണ്ടായ ക്രിമിനല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌ഗ്രെയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഹരിത വി. കുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെയാളെയാണ് കൊടകര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് കാപ്പ പ്രകാരം അറസ്റ്റ് ചെയ്യുന്നത്.

Tags:    
News Summary - The accused in about 10 cases were charged with Kappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.