കൊടകര: കലാഭവന്‍ മണിയുടെ ഓർമകള്‍ നിറയുന്ന പാഡിയും കുടീരവും വായനശാലയും ചാലക്കുടിയുടെ പരിസരങ്ങളും പശ്ചാത്തലമാക്കി പീവീസ് മീഡിയയുടെ ബാനറില്‍ ചിത്രീകരിച്ച മണിനിലാവ് സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. മണിയുടെ ജീവിതാനുഭവങ്ങളെ തൊട്ടറിയുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍. കൊടകരയിലെയും ചാലക്കുടിയിലെയും യുവകലാകാരന്മാരാണ് മണിനിലാവിെൻറ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്.
'ഒരു കുട്ടനാടന്‍ ബ്ലോഗ്' സിനിമയിലൂടെ ഗാനരചന രംഗത്തെത്തിയ ഷിന്സന് പൂവ്വത്തിങ്കലാണ് രചനയും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുധീഷ് ചാലക്കുടിയാണ് ആലാപനം. ഛായഗ്രഹണം അജിത് കൊടകരയും പ്രോഗ്രാമിങ്ങും സംയോജനവും അജി ചാലക്കുടിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചാലക്കുടിക്കാരായ സിേൻറായും ഫിലിപ്പുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം ആയിരങ്ങളാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.