അ​ജി​ത്തും മ​ണി​ക​ണ്ഠ​നും

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കൊടകര: മറ്റത്തൂരിലെ സ്വകാര്യ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ഉടമയെ മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ രണ്ടുപേരെ കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്‍ അറസ്റ്റു ചെയ്തു.

മറ്റത്തൂര്‍ ചുങ്കാല്‍ കാട്ടിക്കുളം അജിത്ത് (34), മുല്ലശ്ശേരി പെരുവെല്ലൂര്‍ കല്ലേറ്റുകുഴിയില്‍ മണികണ്ഠന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തില്‍ എസ്.ഐമാരായ പി.ജി. അനൂപ്, വി.ജെ. തോമസ്, സീനിയര്‍ സി.പി.ഒമാരായ ഷാജു ചാതേലി, ലിജോണ്‍ എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Two people were arrested in the case of trying to extort money by threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.