കൊടകര: വേനല്‍മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ വെള്ളിക്കുളങ്ങര മേഖലയില്‍ വ്യാപക നാശനഷ്ടം. കാര്‍ഷിക വിളകളും ഫലവൃക്ഷങ്ങളും നശിച്ചു. നിരവധി വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതി വിതരണം സ്തംഭിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് കാറ്റുണ്ടായത്. മോനൊടി, ട്രാംവേ പരിസര, കമലക്കട്ടി, പത്തരക്കുണ്ട് എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞത്. വെള്ളിക്കുളങ്ങര-ചാലക്കുടി റോഡിലെ കമലക്കട്ടി ഭാഗത്ത് മരങ്ങള്‍ വീണ് വൈദ്യുതി തൂണുകള്‍ തകർന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
ചാലക്കുടിയില്‍നിന്ന് വെള്ളിക്കുളങ്ങര, രണ്ടുകൈ എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള ബസ് സര്‍വിസുകള്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ബസുകള്‍ കമലക്കട്ടി വരെ മാത്രമാണ് സര്‍വിസ് നടത്തിയത്.
ചാലക്കുടിയില്‍നിന്ന് അഗ്നിരക്ഷ സേന എത്തിയാണ് റോഡില്‍ വീണുകിടന്ന മരങ്ങള്‍ വെട്ടിനീക്കിയത്. വെള്ളിക്കുളങ്ങര, കുറ്റിച്ചിറ സെക്ഷനുകളില്‍നിന്നുള്ള കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
വെള്ളിക്കുളങ്ങരയിലെ യൂവേഴ്സ് കേബ്ള്‍ നെറ്റ് വര്‍ക്കിന്റെ ഫൈബര്കേബിളുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ജാതി, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.