ഒരാഴ്ചക്കിടെ കോവിഡ് കവർന്നത്​ കുടുംബത്തിലെ മൂന്നുപേരെ

കൊ​ട​ക​ര: ഒ​രാ​ഴ്ച​ക്കി​ടെ കോ​വി​ഡ് ക​വ​ർ​ന്ന​ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ. ആ​ളൂ​ർ ന​മ്പി​കു​ന്ന് പൊ​റ​ത്തും​കാ​ര​ൻ വീ​ട്ടി​ലാ​ണ് ഈ ​ദു​ര​ന്തം. ഗൃ​ഹ​നാ​ഥ​ൻ പ​ര​മേ​ശ്വ​ര​ൻ (66), ഭാ​ര്യ ഗൗ​രി (60), മ​ക​ൻ പ്ര​വീ​ൺ കു​മാ​ർ (37) എ​ന്നി​വ​രാ​ണ്‌ ആ​റ്​ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​ര​മേ​ശ്വ​ര​നും ഗൗ​രി​യും. 19നാ​ണ് ഗൗ​രി മ​രി​ച്ച​ത്. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​വീ​ൺ കു​മാ​ർ 23ന് ​മ​രി​ച്ചു. 25ന് ​പ​ര​മേ​ശ്വ​ര​നും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

കെ.​പി.​എം.​എ​സ് ആ​ളൂ​ർ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റാ​ണ് പ​ര​മേ​ശ്വ​ര​ൻ. പ്ര​വീ​ൺ കു​മാ​ർ യൂ​ത്ത് മൂ​വ്മെൻറ്​ സം​സ്ഥാ​ന ട്ര​ഷ​റ​റാ​ണ്. ആ​ളൂ​രി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഇ​രു​വ​രും. കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രു​ടെ വേ​ർ​പാ​ട് നാ​ടി​ന് നൊ​മ്പ​ര​മാ​യി. പ​ര​മേ​ശ്വ​ര​െൻറ മ​റ്റു മ​ക്ക​ൾ: പ്ര​വി​ത, പ്ര​വീ​ണ. പ്ര​വീ​ൺ കു​മാ​റി​െൻറ ഭാ​ര്യ: മാ​യ.


Tags:    
News Summary - Within a week, covid death three members of his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.