കൊടുങ്ങല്ലൂർ/വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിലെ അപ്പാർട്ട്മെൻറിൽ നിന്ന് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയും അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരനുമായ ഷിനാസിനെയാണ് (19) മതിലകം പൊലീസിന്‍റെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ നിന്ന് വളാഞ്ചേരി പൊലീസ് പിടികൂടിയത്. അപ്പാർട്ട്മെൻറിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് കാണാതായത്.
അപ്പാർട്ട്മെൻറിലെ താമസക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കുട്ടിയെ കാണാതായ ദിവസം ഷിനാസ് അപ്പാർട്ട്മെൻറിൽ എത്തിയിരുന്നുവെന്നും ഷിനാസിനെയും സ്കൂട്ടറും കാണാനില്ലെന്നും മറ്റു താമസക്കാർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുടെ കുടുംബത്തെ അപ്പാർട്ട്മെൻറിൽ നിന്ന് പുറത്താക്കിയിരുന്നതായി പറയുന്നു.
ഇതിനു കാരണം കുട്ടിയുടെ മാതാപിതാക്കളാണെന്ന് സംശയിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. സി.സി.ടി.വി കേന്ദ്രീകരിച്ചും സൈബർ സെല്ലിന്‍റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് കുട്ടി കൊടുങ്ങല്ലൂരിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ എന്നീ വകുപ്പുകളിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.