കൊടുങ്ങല്ലൂർ നഗരത്തിൽ ആക്രമത്തിനിരയായ മധ്യവയസ്കൻ മരിച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തിൽ വെച്ച് ആക്രമത്തിനിരയായ മധ്യവയസ്കൻ മരിച്ചു. കൊടുങ്ങല്ലുർ പുല്ലൂറ്റ് ചാപ്പാറ പൊന്നമ്പത്ത് പരേതനായ സെയ്തുമുഹമ്മദിൻ്റെ മകൻ ജബ്ബാർ (60) ആണ് മരിച്ചത്. കഴിഞ്ഞ ഏഴാം തിയതി രാത്രി 11.30 മണിയോടെ കൊടുങ്ങല്ലുർ നഗരത്തിലെ തെക്കേ നടയിൽ വെച്ചാണ് ആക്രമണം നടന്നത്.

മുൻ വൈരാഗ്യത്താൽ നെറ്റിയിലും തലയിലും ക്രൂരമായി ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് അബോധാവസ്ഥയിലായ ജബ്ബാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. പാചക തൊഴിലാളിയായിരുന്നു. അക്രമത്തെ തുടർന് വധശ്രമക്കേസ് രജിസ്ടർ ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിതിരുന്നു. പുല്ലൂറ്റ് പാലത്തിന് സമീപം കൊള്ളിക്കത്തറ അൻസാബ് (30), ലോകലേശ്വരം ഒ.കെ.ആശുപത്രിക്ക് സമീപം ഒല്ലാശ്ശേരി ശരത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാൻ്റിലാണ്.

കേസ് ഇനി കൊല കേസായി മാറുമെന്ന് കൊടുങ്ങല്ലുർ സി.ഐ. ശശിധരൻ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ ഫോറൻസിക്ക് സംഘം രക്തം പുരണ്ട കല്ലും മറ്റും പരിശോധിച്ചിരുന്നു. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ചാപ്പാറ ഹദ്ദാദ് ജുമാമസ്ജിദ് ഖബറു സ്ഥാനിൽ ഖബറടക്കും. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് റാഫി, റഫീഖ്. മരുമക്കൾ: മുഹ്സിന, ഫാത്തിമ.

60 മരിച്ച ജബ്ബാർ (60)

Tags:    
News Summary - A middle-aged man died after being assaulted in Kodungallur city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.