കൊടുങ്ങല്ലൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വഴി ജനങ്ങളിൽനിന്ന് സ്വർണം പണയം വാങ്ങി തിരികെ കൊടുക്കാതെ ഇടപാടുക്കാരെ കബളിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പ്രവർത്തിച്ചിരുന്ന പണിക്കശ്ശേരി ഫൈനാൻസ് ഉടമ മഞ്ഞളിപ്പള്ളി പ്രദേശവാസി നാസറാണ് (43) അറസ്റ്റിലായത്.
പണയംവെച്ച സ്വർണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് പി. വെമ്പല്ലുർ കല്ലായി വീട്ടിൽ വീണ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. അന്വേഷണത്തിനിടെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് നിരവധിയാളുകളിൽനിന്ന് സമാനമായ രീതിയിൽ പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ശശിധരന്റെ നേതൃത്വത്തിൽ എസ്.ഐ സാജിനി, ജഗദീഷ്, സി.പി.ഒ വിഷ്ണു, അനസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.