കൊടുങ്ങല്ലൂർ: സ്കൂൾ പഠനകാല ഓർമകളുടെ സുഗന്ധം പങ്കിട്ട് ഒരുസമാഗമം. 40ൽ എത്തിയവരുടെ ഈ ഒത്തുചേരൽ 12ാം വയസ്സിലേക്കുള്ള തിരിച്ചുപോക്കുകൂടിയായി.
പഠനകാല അനുഭവങ്ങൾ ഓർത്തെടുക്കാൻ തുടങ്ങിയതോടെ അവരിൽ പലരും പഴയ യു.പി ക്ലാസുകാരായി. അഞ്ചങ്ങാടി എം.ഐ.ടി യു.പി സ്കൂളിലെ 1991-94 ബാച്ച് വിദ്യാർഥികളും കുടുംബവുമാണ് 28 വർഷത്തിനുശേഷം ഒത്തുകൂടിയത്. കൂട്ടത്തിൽ സംഗമത്തിനായി നാട്ടിലെത്തിയ പ്രവാസികളുമുണ്ടായിരുന്നു.
കലാപരിപാടികളും അരങ്ങേറി. വാട്സ്ആപ് കൂട്ടായ്മയായ 'ഓർമകൾക്കെന്തു സുഗന്ധം' ആണ് പൂർവവിദ്യാർഥി സംഗമം ഒരുക്കിയത്. കൊടുങ്ങല്ലൂർ ദർബാർ ഹാളിൽ നടന്ന സംഗമത്തിൽ മുഹമ്മദ് കുഴുപ്പുള്ളി അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ശ്രീനിവാസൻ, സനീഷ് സദാശിവൻ, നിമ്മി ബൈജോഷ്, സുജിത, ധന്യ, സജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.