കൊടുങ്ങല്ലൂർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ചയാളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കൊട്ടിക്കൽ സ്വദേശി നടുമുറി സതീഷ് ബാബുവാണ് (55) അറസ്റ്റിലായത്. എറിയാട് മഞ്ഞനപള്ളി സെന്‍ററിലെ ഇളംതുരുത്തി ഫൈനാൻസിലാണ് ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്. അതേസമയം, മറ്റൊരാൾ തന്നയച്ചതാണ് പണയം വെച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
കൊടുത്തുവിട്ട ആളും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ കെ. ബ്രിജുകുമാറാണ് അറസ്റ്റ് ചെയ്തത്.എസ്.ഐ ജോബി വർഗീസ്, എ.എസ്.ഐ ഉല്ലാസ് പൂതോട്ട്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡേവിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.