കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ എ.ടി.എം കൗണ്ടറിൽ മോഷണത്തിന് ശ്രമിച്ച കേസിൽ പിടിയിലായ യുവാവ് ബൈക്ക് മോഷണക്കേസിലും പ്രതി. ശ്രീനാരായണപുരം വാസുദേവ വിലാസം വളവ് പെരിങ്ങാട്ട് വിഷ്ണുദാസിനെയാണ് (18) കൊടുങ്ങല്ലൂർ എസ്.ഐ അജിത്തും സംഘവും അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോകമലേശ്വരം ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം കൗണ്ടറിലാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്.
വ്യാഴാഴ്ച പുലർച്ചയായിരുന്നു സംഭവം. എ.ടി.എം മെഷീൻ തുറക്കാനുള്ള ശ്രമത്തിനിടയിൽ സുരക്ഷ അലാറം ശബ്ദിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് വ്യക്തമായത്. എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയത് മാനസിക രോഗിയാണെന്നും പൊലീസ് സംശയിച്ചിരുന്നു. ബൈക്ക് മോഷണക്കേസിൽ മറ്റു ചിലർ കൂടി ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. എ.എസ്.ഐമാരായ മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട്, പൊലീസുകാരായ സി.കെ. ബിജു, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.