കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം നാരായണമംഗലം ശാഖ ഓഫിസിനുനേരെ ആക്രമണം. ഗുരുദേവ ചിത്രം താഴെയിട്ട് പൊട്ടിച്ച അക്രമികൾ ഓഫിസ് ജനൽചില്ലുകളും തകർത്തു. ചതയദിന പ്രാർഥനക്ക് വന്നവരാണ് ആദ്യം സംഭവമറിഞ്ഞത്.
ശാഖ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൊടുങ്ങല്ലൂർ യൂനിയൻ യോഗം പ്രതിഷേധിച്ചു. അക്രമം നടത്തിയവരെ കണ്ടെത്തി കർശന ശിക്ഷ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ പി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. പ്രസന്നൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ, കെ.ഡി. വിക്രമാദിത്യൻ, ദിനിൽ മാധവ് തുടങ്ങിയവർ സംസാരിച്ചു. നാരായണമംഗലം ശാഖയോഗവും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.