നി​യു​ക്ത എം.​പി ബെ​ന്നി ബെ​ഹ​നാ​ന് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

വോ​ട്ട് തേ​ടി​യ വ​ഴി​ക​ളി​ലൂ​ടെ വി​ജ​യ​ത്തി​ന്റെ നി​റ​ചി​രി​യു​മാ​യി ബെ​ന്നി ബെ​ഹ​നാ​ൻ വീ​ണ്ടു​മെ​ത്തി

കൊ​ടു​ങ്ങ​ല്ലൂ​ർ: വോ​ട്ട് തേ​ടി​യ വ​ഴി​ക​ളി​ലൂ​ടെ വി​ജ​യ​ത്തി​ന്റെ നി​റ​ചി​രി​യു​മാ​യി ബെ​ന്നി ബെ​ഹ​നാ​ൻ വീ​ണ്ടു​മെ​ത്തി. ബു​ധ​നാ​ഴ്ച ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു പ​ര്യ​ട​നം. വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന ന​ന്ദി പ്ര​ക​ട​ന പ​രി​പാ​ടി രാ​വി​ലെ അ​ഴീ​ക്കോ​ട് നി​ന്ന് ആ​രം​ഭി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രും മൂ​വ​ർ​ണ്ണ ഹാ​ര​ങ്ങ​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നി​യു​ക്ത എം.​പി.​യെ സ്വീ​ക​രി​ച്ചു.

യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്.​എ. സി​ദ്ദീ​ഖ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, സു​നി​ൽ പി. ​മേ​നോ​ൻ, പി.​ബി. മൊ​യ്തു, ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. ര​വീ​ന്ദ്ര​ൻ, സി.​സി. ബാ​ബു​രാ​ജ്, കെ.​എ​ഫ്. ഡോ​മ​നി​ക്, മു​സ്‍ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി.​കെ. ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Benny Behanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.