ഭാ​സ്ക​ര സ്മൃ​തി സം​വി​ധാ​യ​ക​ൻ ക​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓർമകളിൽ ഭാസ്കരൻ മാഷ്

കൊടുങ്ങല്ലൂർ: മലയാളത്തിന്‍റെ പ്രിയ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. ഭാസ്കരനെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

യുവകലാസാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ കളരിപറമ്പിൽ നടന്ന അനുസ്മരണം സിനിമ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം കവി ഇ. ജിനൻ നിർവഹിച്ചു. എ പ്ലസ് ഗ്രേഡ് നേടിയ കളരി പറമ്പ് ഗ്രാമീണ വായനശാലക്കും എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ ലൈബ്രറിക്കുമുള്ള ഉപഹാരങ്ങൾ കമലിൽനിന്ന് ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്‍റ് എസ്.എം. ജീവൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ്, ജില്ല പഞ്ചായത്ത് അംഗം കെ.എസ്. ജയ, യുവകല സാഹിതി ജില്ല പ്രസിഡന്‍റ് സോമൻ താമരക്കുളം എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എം. നിസാർ സ്വാഗതവും വൈസ് പ്രസിഡന്‍റ് ടി.കെ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. തുടർന്ന് പി. ഭാസ്കരൻ മാഷുടെ ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചു.

കെ.പി.സി.സി സംസ്കാര സാഹിതി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി പി. ഭാസ്കരൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുരളീധരൻ ആനാപ്പുഴ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ഒ.എസ്. സുജിത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് അന്നമനട മുഖ്യപ്രഭാഷണം നടത്തി. സാബു ഈരേഴത്ത്, കെ.പി. സുനിൽകുമാർ, സി.ടി. ഗോകുൽനാഥ്, പി.ബി. വിനീഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Bhaskaran Mash in Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.