കൊടുങ്ങല്ലൂർ: ശാരീരിക പരിമിതികളെ പിന്നിലാക്കി ബിന്ദു നേടിയ ഇരട്ട വിജയത്തിന് തിളക്കമേറെ. രാജഗിരിയിൽ നടന്ന ഭിന്നശേഷിക്കാർക്കായുള്ള പതിനൊന്നാമത് പാരാ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇരട്ട വിജയം നേടിയ ബിന്ദു കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിനിയാണ്. ബിന്ദു തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
നൂറ് മീറ്റർ വീൽചെയർ റേസിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. വീൽചെയർ ബാസ്ക്കറ്റ് ബാളിൽ പരിശീലനം നേടി വരുന്നതിനിടയിലാണ് അത്ലറ്റിക്സ് ഇനങ്ങളിലും ചുവട് വെച്ചത്.
ഇനി ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ബിന്ദു. കടലാസ് പേനകൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്നതിലും മികവ് പ്രകടമാക്കുന്ന ഈ പെൺകുട്ടി എടവിലങ്ങ് കാര ബീച്ച് റോഡിൽ പരേതനായ കൈതക്കാട്ട് കേശവന്റെയും നാരായണിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.