കൊടുങ്ങല്ലൂർ: ആർ.ആർ.ടി വളൻറിയറെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. എൽ.ഡി.എഫ് അനുഭാവികളായ പുന്നിലത്ത് അൻസൽ, സഹോദരൻ ഫൈസൽ, അഖിൽരാജ്, അജിത്, ബി.ജെ.പി പ്രവർത്തകരായ ഷൈജൻ, രതീഷ്, കണ്ണൻ എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എസ്.എൻ. പുരം പഞ്ചായത്തിലെ പി. വെമ്പല്ലൂരിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ സൈലൻസർ ഇല്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത് ആർ.ആർ.ടിയായ അൻസൽ ചോദ്യം ചെയ്തതാണ് മർദന കാരണമത്രെ. സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ ആദ്യം അൻസലിെൻറ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കി. പിന്നീട് പള്ളിയിൽനിന്ന് വരുന്ന സമയത്ത് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനമേറ്റ അൻസൽ ബോധരഹിതനായി. തുടർന്ന് നടന്ന സംഘർഷത്തിലാണ് മറ്റു ആർ.ആർ.ടി പ്രവർത്തകർക്കും ബി.ജെ.പിക്കാർക്കും പരിക്കേറ്റത്. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.