കൊടുങ്ങല്ലൂർ: മതിലകം പൊലീസ് പരിധിയിലെ ശ്രീനാരായണപുരത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല കവർന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം അരീപറമ്പിൽ മോഹനന്റെ ഭാര്യ പുഷ്പയുടെ ഒരു പവൻ മാലയാണ് കവർന്നത്. മൽപിടുത്തത്തിനിടയിൽ പുഷ്പയുടെ കഴുത്തിന് പരിക്കേറ്റു. വീടിന്റെ പിൻവാതിൽ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. പരിസരത്തെ മൂന്ന് വീടുകളിൽ മോഷണ ശ്രമവും നടന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.