തെരുവുനായ് ശല്യത്തിനെതിരെ തീവ്രയജ്ഞം

കൊടുങ്ങല്ലൂർ: തെരുവുനായ്ക്കൾക്കെതിരായ പ്രവർത്തനം താഴെത്തട്ടിൽ ഊർജിതമാക്കുന്നു. ഇതോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലും ബന്ധപ്പെട്ടവരുടെ യോഗം ഇ.ടി. ടൈസൺ എം.എൽ.എ വിളിച്ചു ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവ് നായ്ക്കളെ പാർപ്പിച്ച് പരിപാലിക്കാൻ ആവശ്യമായ ഷെൽട്ടറുകൾക്ക് സ്ഥലങ്ങൾ ഉടൻ കണ്ടെത്തും.

വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കുന്നതും അവക്ക് വാക്സിൻ നൽകുന്നതുമായ കർമ പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. തെരുവ് നായ്ക്കളെ കുത്തിവെപ്പിനെത്തിക്കുന്നവർക്ക് 500 രൂപ വെറ്ററിനറി ഡിപ്പാർട്ട്മെന്റിൽനിന്ന് നൽകുകയും ഇതിനായി യുവാക്കൾക്ക് പരിശീലനം നൽകുകയും ചെയ്യും.

മതിലകം ബ്ലോക്കിൽ നടന്ന മീറ്റിങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, ശോഭന രവി, വിനീത മോഹൻദാസ്, സീനത്ത് ബഷീർ, എം.എസ്. മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, കെ.പി. രാജൻ, കയ്പമംഗലം വെറ്ററിനറി സർജൻ ഡോ. വീരേന്ദ്രകുമാർ, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ സാനു പരമേശ്വരൻ, കൊടുങ്ങല്ലൂർ അഡീഷനൽ എസ്.ഐ എൻ.പി. ബിജു, അഴീക്കോട് കോസ്റ്റൽ എസ്.ഐ ഷോബി കെ. വർഗീസ്, ഫയർഫോഴ്സ് ഓഫിസ് ഇൻസ്പെക്ടർ പി.കെ. ശരത്, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

കൊടുങ്ങല്ലൂർ: തെരുവുനായ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഉദ്ഘാടനം പോഴങ്കാവ് മൃഗാശുപത്രിയിൽ പ്രസിഡന്‍റ് എം.എസ്. മോഹനൻ നിർവഹിച്ചു.

വെറ്ററിനറി മെഡിക്കൽ ഓഫിസർ ഡോ. ജെ.എൻ. ബീന ക്യാമ്പിന് നേതൃത്വം നൽകി. വീടുകളിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും സമയബന്ധിതമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പും വളർത്താനുള്ള ലൈസൻസും നിർബന്ധമായും എടുക്കണമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

മൃഗാശുപത്രിയിലും തുടർന്ന് ബുധനാഴ്ച വെമ്പല്ലൂർ സബ്‌സെന്‍ററിലും ക്യാമ്പ് നടത്തും. വീടുകളിൽ വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും പ്രസിഡന്‍റ് അറിയിച്ചു.

Tags:    
News Summary - Campaign against street dog harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.