കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹൗസിങ് സഹകരണ സംഘം ഭരണസമിതിയിലേക്ക് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കോൺഗ്രസ് അംഗങ്ങൾ വിമതരെല്ലെന്ന് നേതൃത്വം.
മതിലകം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് ടി.എസ്. ശശി, എടവിലങ്ങ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. സക്കരിയ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരെയും ഔദ്യോഗിക സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പിന്നീട് ഡി.സി.സി പ്രസിഡൻറ് കത്ത് നൽകിയിരുന്നതായും മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.